കത്തുവ പീഡനക്കേസിലെ വിചാരണ കശ്മീരിനു പുറത്ത് നടത്തണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം

kathuva

ശ്രീനഗര്‍: കത്തുവ പീഡനക്കേസിലെ വിചാരണ ജമ്മുകശ്മീരിനു പുറത്തുനടത്തണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചു. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായ സാഹചര്യത്തിലാണ് നീക്കം.

കേസിലെ വിചാരണ അതിവേഗ കോടതിയില്‍ വേണമെന്നു ശനിയാഴ്ച ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഹൈക്കോടതി ചീഫ് ജസ്റ്റീസിനോടു ആവശ്യപ്പെട്ടിരുന്നു. രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ എട്ടുപേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്.

ബക്കര്‍വാല്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വീടിനടുത്തുനിന്നു ജനുവരി പത്തിനാണു കാണായത്. ഒരാഴ്ചയ്ക്കുശേഷം അതേ മേഖലയില്‍ തന്നെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Top