കത്വ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് ഗൂഗ്‌ളിനും ഫേസ്ബുക്കിനും ഹൈക്കോടതി നോട്ടീസ്

delhi high court

ന്യൂഡല്‍ഹി: കത്വ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്കിനും ട്വിറ്ററിനും ഗൂഗിളിനും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കോടതി നോട്ടീസ് അയച്ചപ്പോള്‍ കമ്പനികളുടെ ഇന്ത്യന്‍ പ്രതിനിധികള്‍ കോടതിയോട് പ്രതികരിക്കാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്നായിരുന്നു പറഞ്ഞത്. മെയ് 29ന് കോടതി ഈ വിഷയത്തില്‍ വീണ്ടും വാദം കേള്‍ക്കും.

കത്വ പെണ്‍കുട്ടിയുടെ പേര് ഉപയോഗിച്ച മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഹൈക്കോടതി പത്ത് ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. പേര് ഉപയോഗിക്കുന്നവര്‍ക്ക് ആറ് മാസത്തെ തടവ് ശിക്ഷ ലഭിക്കുമെന്നും ഡല്‍ഹി ഹൈകോടതി അറിയിച്ചിരുന്നു.

ജനുവരിയിലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത രാജ്യത്ത് അരങ്ങേറിയത്. കുതിരകളെ മേയ്ക്കാന്‍ പോയ പത്തുവയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ വച്ച് ഒരു സംഘം ക്രൂരമായി ബലാത്സംഗം ചെയ്തതിനുശേഷം കൊല്ലുകയായിരുന്നു.

Top