ന്യൂഡല്‍ഹി: കത്വ സംഭവത്തിലെ പ്രതികളെ പിന്തുണച്ച് നടത്തിയ പ്രകടനത്തില്‍ അണിനിരന്ന സ്ത്രീകളെ വിമര്‍ശിച്ച് കളക്ടര്‍ പ്രശാന്ത് നായര്‍ ഐ.എ.എസ്. കശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വിട്ടയക്കണമെന്ന ആവശ്യമുന്നയിച്ച് കശ്മീരില്‍ ദേശീയ പതാകയുമേന്തി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രകടനം നടത്തിയിരുന്നു.
കുരുന്ന് ബാലികയെ മൃഗീയമായി പീഡിപ്പിച്ചു കൊന്ന കേസില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി കളക്ടര്‍ രംഗത്ത് എത്തിയത്. ബലാല്‍സംഗികളെ പിന്താങ്ങി പ്രകടനം നടത്തിയവരുടെ മുന്‍ നിരയിലെ സ്ത്രീകളെ ശ്രദ്ധിക്കുക. ഏറ്റവും മുന്നില്‍ മുഷ്ടി ചുരുട്ടി നടക്കുന്ന ഒരു ബാലികയെ കാണുക. ഇവരുടെയൊക്കെ മനസ് പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് മനസിലാകുന്നില്ല അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.