Katju-apology-SC-Soumya murder case

ന്യൂഡല്‍ഹി: സൗമ്യ വധക്കേസിലെ വിധിയെ വിമര്‍ശിച്ചതില്‍ നിരുപാധികം മാപ്പ് പറഞ്ഞ് ജസ്റ്റിസ് മാര്‍കണ്‌ഢേയ കട്ജു.

നേരത്തെയുള്ള പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ജ.കട്ജുവിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു.

കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്നും കട്ജുവിന്റെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ സുപ്രീംകോടതി നാളെ തീരുമാനം അറിയിക്കും.

Top