ന്യൂഡല്‍ഹി: ഡിവൈഎഫ്ഐ യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫെബ്രുവരി 22 ന്റെ ഇ-മെയില്‍ ടു പ്രൈമിനിസ്റ്റര്‍ ദേശീയതല ക്യാമ്പയിന്‍ മുന്‍ സുപ്രിം കോടതി ജസ്റ്റിസ് മാര്‍ക്കണ്ടേയ കട്ജു ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു. ഇത്തരം ആനുകാലിക വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഡിവൈഎഫ്‌ഐയെ അദ്ദേഹം അഭിനന്ദിച്ചു.
സുപ്രീം കോടതി അഭിഭാഷകരായ അഡ്വ ദീപക് പ്രകാശ്, അഡ്വ സുഭാഷ് ചന്ദ്രന്‍ ,ഡിവൈഎഫ്‌ഐ ദില്ലി സ്റ്റേറ്റ് പ്രസിഡന്റ് പ്രമോദ് എന്നിവരും സന്നിഹിതരായിരുന്നു.
തൊഴിലിടങ്ങളില്‍ യുവതികള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിന് കര്‍ക്കശ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ക്യാമ്പയിന്‍. ഫെബ്രുവരി 22 ന് റിലീസ്ചെയ്ത സന്ദേശം പ്രധാനമന്ത്രിക്ക് നല്‍കും.