katju remove facebook post against ranjan gogoy

ന്യൂഡല്‍ഹി: സൗമ്യവധക്കേസുമായി ബന്ധപ്പെട്ട് വിചാരണക്കിടയില്‍ ഉണ്ടായ സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയുളള ഫേസ്ബുക്ക് പോസ്റ്റ് മാര്‍ക്കണ്ഡേയ കട്ജു പിന്‍വലിച്ചു.ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെയുള്ള പോസ്റ്റാണ് പിന്‍വലിച്ചത്.

സൗമ്യവധക്കേസില്‍ ഇന്നലെ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ബെഞ്ച് കോടതിയലക്ഷ്യ നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് കട്ജുവിന്റെ വിമര്‍ശനം. തന്നെ അപമാനിക്കാന്‍ തീരുമാനിച്ച് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് കട്ജു ആരോപിച്ചു. വിമര്‍ശിച്ചുക്കൊണ്ടുളള ഫേസ്ബുക്ക് പോസ്റ്റ് കട്ജു പിന്‍വലിച്ചെങ്കിലും ബ്ലോഗില്‍ അദ്ദേഹം ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്.

Top