katrina kaif moon walk with traffic police at metro station

വിവാദ ചിത്രം ബാര്‍ ബാര്‍ ദേഖോയ്ക്കു വേണ്ടി അല്‍പം വ്യത്യസ്തമായ പ്രചരണ പരിപാടികളാണു കത്രീന കൈഫും സിദ്ധാര്‍ഥ് മല്‍ഹോത്രയും ചെയ്യുന്നത്.

താരങ്ങള്‍ ചെല്ലാന്‍ മടിക്കുന്ന മെട്രോ സ്റ്റേഷനുകളിലും ഹൈവേകളിലുമാണ് ഇരുവരുമെത്തിയത്.

ഏറ്റവുമൊടുവില്‍ ഇന്‍ഡോറിലായിരുന്നു ഇരുവരുടെയും കറക്കം. അതിനിടയില്‍ എല്ലാവരേയും അമ്പരപ്പെടുത്തിക്കൊണ്ട് കത്രീന ഒരു മൂണ്‍ വാക്കും നടത്തി. അതും ട്രാഫിക് പൊലീസിനൊപ്പം.

സിദ്ധാര്‍ഥ് മല്‍ഹോത്രയും ഒപ്പമുണ്ടായിരുന്നു. സിദ്ധാര്‍ഥ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ വൈറലായി. വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു നൃത്തം.

സിനിമയിലെ ഏറെ പ്രശസ്തമായ ഗാനം കാലാ ചഷ്മയ്‌ക്കൊപ്പമാണ് കത്രീന കൈഫ് നൃത്തം വച്ചത്. കുറച്ചു ദിവസം മുന്‍പ് ജയ്പൂര്‍ മെട്രോയിലും താരവും സംഘവുമെത്തിയിരുന്നു.

ഗ്ലാമര്‍ വസ്ത്രധാരണം മൂലം സെന്‍സര്‍ ബോര്‍ഡിന്റെ വിമര്‍ശനം നേരിട്ട ചിത്രമാണു ബാര്‍ ബാര്‍ ദേഖോ.

സിനിമയിലെ മൂന്നു രംഗങ്ങള്‍ വെട്ടിമാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

Top