കത്രീന കൈഫിന്റെ ആഡംബര വാഹന ശേഖരത്തിലേക്ക് ഇനി റേഞ്ച് റോവര്‍ വോഗ് എസ്ഇയും

താരസുന്ദരി കത്രീന കൈഫിന്റെ ആഡംബര വാഹന ശേഖരത്തിലേക്ക് റേഞ്ച് റോവര്‍ വോഗ് എസ്ഇയും. ഡീസല്‍ ലോങ് വീല്‍ ബേസില്‍, 2.33 കോടി രൂപ വിലയുള്ള വോഗ് എസ്ഇ ഡീസല്‍ വാഹനമണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

മികച്ച ആഡംബര സൗകര്യങ്ങളും സുരക്ഷ സന്നാഹങ്ങളുമുള്ള വാഹനമാണ് റേഞ്ച് റോവര്‍ വോഗ് എസ്ഇ. മികച്ച സ്റ്റൈലും യാത്രാ സുഖവുമാണ് എസ്യുവി ശ്രേണിയിലെത്തുന്ന റേഞ്ച് റോവര്‍ വോഗിന്റെ പ്രത്യേകത. എന്‍ജിന്‍ 335 പിഎസ് പവറും 740 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സില്‍ 4.4 ലിറ്റര്‍ എസ്ഡിവി9 ഡീസല്‍ എന്‍ജിനാണ് റേഞ്ച് റോവര്‍ വോഗ് എസ്ഇയ്ക്കുള്ളത്.

കത്രീന മുമ്പ് ഉപയോഗിച്ചിരുന്ന ഔഡി HuUn Q7ന്റെ നമ്പറായ 8822 നമ്പര്‍ തന്നെയാണ് പുതിയ റേഞ്ച് റോവറിലും നല്‍കിയിട്ടുള്ളത്. കത്രീനയെക്കൂടാതെ റേഞ്ച് റോവര്‍ സ്വന്തമാക്കിയവരില്‍ ഷാരൂഖ് ഖാന്‍, രണ്‍ബീര്‍ കപൂര്‍, അജയ് ദേവ്ഗണ്‍, കരീന കപൂര്‍, ആലിയ ഭട്ട് തുടങ്ങിയ താരങ്ങളുമുണ്ട്.

Top