തിരുവനന്തപുരം : കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു കണ്ടക്ടര്‍ക്കും ഒരു ചെക്കിംഗ് ഇന്‍സ്പെക്ടര്‍ക്കും മറ്റൊരു ജീവനക്കാരനുമാണ് രോഗം സ്ഥിരീകരിച്ചത്.
നേരത്തെ ഡിപ്പോയിലെ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നടത്തിയ അന്റിജന്‍ പരിശോധനയിലാണ് 3 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.