ബാഹുബലിയിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ പല്‍വാള്‍ ദേവനും കട്ടപ്പയും വീണ്ടും ഒന്നിക്കുന്നു.
അനശ്വരങ്ങളായ ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് റാണാ ദഗ്ഗുപതിയും സത്യരാജുമാണ്. ഇപ്പോള്‍ വീണ്ടും മറ്റു രണ്ട് മാസ് കഥാപാത്രങ്ങളുമായി എത്തുകയാണ് ഇരുവരും. സത്യശിവ സംവിധാനം ചെയ്യുന്ന ‘മാടൈ തിരന്തു’ എന്ന തെലുങ്ക് ചിത്രത്തിലാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്.
ഇവരോടൊപ്പം മറ്റൊരു ബാഹുബലി താരം കൂടി ചിത്രത്തിലുണ്ട്. ബിജ്ജാലദേവയെ അവിസ്മരണീയമാക്കിയ നാസറാണ് ആ താരം.
കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. 2016 പകുതിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കെ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്.
റാണയുടെ അടുത്തിടെ ഇറങ്ങിയ ചിത്രം ‘നേനേ രാജു നേനേ മന്ത്രി’ തെലുങ്കില്‍ വന്‍ ഹിറ്റായിരുന്നു.