ഹോട്ടലിലെ കുടിവെള്ള ടാങ്കില്‍ ചത്ത എലി;കട അടച്ച് പൂട്ടി ഭക്ഷ്യസുരക്ഷാ വകുപ്പ്‌

കട്ടപ്പന: ഭക്ഷ്യസുരക്ഷാ പരിശോധനയില്‍ ഹോട്ടലിലെ കുടിവെള്ള ടാങ്കില്‍ ചത്ത എലിയെ കണ്ടെത്തി. കട്ടപ്പന ഇടുക്കി കവലയിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനക്കിടെയാണ് മഹാരാജാ ഹോട്ടലിന്റെ കുടിവെള്ളമെടുക്കുന്ന ടാങ്കിനുള്ളില്‍ പുഴവരിച്ച നിലയില്‍ എലിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഹോട്ടല്‍ അടച്ച് പൂട്ടി.

കട്ടപ്പനയിലെത്തുന്നവര്‍ക്ക് വൃത്തിയുള്ള സാഹചര്യത്തില്‍ ഭക്ഷണം നല്‍കാന്‍ ക്രമീകരണങ്ങള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മുമ്പും ഇതേ ഹോട്ടല്‍ പൂട്ടുകയും പലതവണ പഴകിയ ഭക്ഷണം പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇനി ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കാനാണ് കട്ടപ്പന നഗരസഭയുടെ തീരുമാനം.

Top