കത്വ കേസ് പ്രതികള്‍ കസ്റ്റഡി മര്‍ദനം ആരോപിച്ച് സുപ്രീം കോടതിയെ സമീപിച്ചു

ദില്ലി: രാജ്യത്തെ ഞെട്ടിച്ച കത്വ കൂട്ടമാനഭംഗക്കേസിലെ പ്രതികള്‍ കസ്റ്റഡി പീഡനം ആരോപിച്ച് സുപ്രീംകോടതിയെ സമീപിച്ചു. തങ്ങളെ ചോദ്യം ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ കാശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി കേസിന്റെ വിചാരണ പഞ്ചാബിലേയ്ക്ക് മാറ്റിയിരുന്നു.

കേസില്‍ രഹസ്യവിചാരണ വേണമെന്നും,തല്‍ക്കാലത്തേയക്ക് സിബിഐ അന്വേഷണം വേണ്ടെന്നും, വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരുന്നു.

ജനുവരിയിലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത രാജ്യത്ത് അരങ്ങേറിയത്. കുതിരകളെ മേയ്ക്കാന്‍ പോയ പത്തുവയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ വച്ച് ഒരു സംഘം ക്രൂരമായി ബലാത്സംഗം ചെയ്തതിനുശേഷം കൊല്ലുകയായിരുന്നു.

Top