കാറ്റി പെറിയെ ട്വിറ്ററില്‍ പിന്തുടരുന്ന ആരാധകരുടെ എണ്ണം 10 കോടിയിലധികം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പോപ് ഗായിക കാറ്റി പെറിയെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം 10 കോടി കവിഞ്ഞു. ഇത് ചരിത്ര മുഹൂര്‍ത്തമാണെന്ന് ഗായികയെ അഭിനന്ദിച്ച് ട്വിറ്റര്‍ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നു ട്വീറ്റ് ചെയ്തിരുന്നു. ഒരു ട്വിറ്റര്‍ അക്കൗണ്ടിന് ആദ്യമായാണ് ഇത്രയധികം ഫോളോവേഴ്‌സിനെ ലഭിക്കുന്നത്.

2009ലാണ് ഗായികയും ഗാനരചയിതാവുമായ കാറ്റി പെറി ട്വിറ്ററില്‍ അക്കൗണ്ട് തുറക്കുന്നത്. ഇതുവരെ ഏകദേശം 8500 ട്വീറ്റുകളായി. താരത്തിന്റെ ട്വീറ്റുകളെ ഉള്‍പ്പെടുത്തി ഒരു വെബ്‌സൈറ്റ് വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവുമധികം വരുമാനമുള്ള ഗായികയായി ഫോബ്‌സ് മാസിക കാറ്റി പെറിയെ തിരഞ്ഞെടുത്തിരുന്നു.

കനേഡിയന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബറാണു ട്വിറ്ററില്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ രണ്ടാമത്. 9.67 കോടിയാണു ട്വിറ്ററില്‍ ബീബറെ പിന്തുടരുന്നവരുടെ എണ്ണം. മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ഗായികമാരായ ടെയ്‌ലര്‍ സ്വിഫ്റ്റ്, റിഹാന്ന എന്നിവരാണു യഥാക്രമം മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനത്ത്.

Top