കാവ്യയും അമ്മയും അറസ്റ്റിന്റെ നിഴലില്‍ ? ഇരട്ട ക്ലൈമാക്‌സിനൊരുങ്ങി പൊലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് പിന്നാലെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, അമ്മ ശര്‍മിള എന്നിവര്‍ക്കെതിരെയും കുരുക്കുകള്‍ മുറുകുന്നു.

ഇരുവരെയും ഇതുവരെയും പ്രതികളാക്കിയിട്ടില്ലെങ്കിലും അതിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ലഭിക്കുന്ന വിവരം.

ഇവരെ ചോദ്യം ചെയ്തതിനു ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും നിഗമനത്തിലെത്താന്‍ കഴിയൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം.

പ്രതി കാവ്യയും സഹോദരനും നടത്തുന്ന ലക്ഷ്യയെ ലക്ഷ്യമാക്കി നീങ്ങുന്ന ദൃശ്യം സമീപത്തെ കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യത്തില്‍ നിന്നും വ്യക്തമായതാണ് കുരുക്കാവുന്നത്.

രണ്ടര ലക്ഷം രൂപയുടെ കണക്കില്‍ പെടാത്ത ഇടപാട് അന്നേ ദിവസം പൊലീസ് ഇവിടെ നിന്നും കണ്ടെത്തിയതായും സൂചനകളുണ്ട്.

ഇതിനെല്ലാം കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് കാവ്യക്കും അമ്മക്കും കുരുക്കാവും.

കാവ്യയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെങ്കില്‍ സഹോദരനും മറുപടി പറയേണ്ടി വരും.

ഒരു ഗൂഢാലോചനയിലും തങ്ങള്‍ക്ക് പങ്കില്ലെന്നാണ് കാവ്യയുടെ കുടുംബം തറപ്പിച്ച് പറയുന്നതെങ്കിലും പൊലീസ് അത് മുഖവിലക്കെടുത്തിട്ടില്ല.

Top