കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിനുള്ള സാധ്യത മുന്നില്‍ക്കണ്ട് നടി കാവ്യ മാധവന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
ദിലീപിന്റെ ഭാര്യയായതിനാല്‍ തന്നെ വേട്ടയാടുകയാണെന്നും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു കാവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തന്റെ ഭര്‍ത്താവിനെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തിയ അന്വേഷണ സംഘത്തിനു തെളിവുകള്‍ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനാല്‍ ദിലീപിന്റെ കുടുംബാംഗങ്ങളെയും അദ്ദേഹവമുമായി അടുപ്പമുള്ളവരെയും ഭീഷണിപ്പെടുത്തി കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് കാവ്യ ഹര്‍ജിയില്‍ ആരോപിക്കുന്നു.
വ്യാജമായി തെളിവുണ്ടാക്കാനാണ് പോലീസിന്റെ ശ്രമമെന്നും ഇതിനായി മാഡം എന്ന കൃത്രിമ കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നുവെന്നും കാവ്യ ഹര്‍ജിയില്‍ പറയുന്നു.