ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി നടി കാവ്യാമാധവന്‍. ഫേസ്ബുക്കിലൂടെയാണ് കാവ്യ പിണറായി വിജയന് അഭിനന്ദനവും ഒപ്പം ആശംസയും നല്‍കുന്നത്.
പിണറായി മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ കേരളത്തില്‍ നല്ല കാര്യങ്ങള്‍ ഒരുപാടുണ്ടാകുമെന്ന പ്രതീക്ഷ കാവ്യ പങ്കുവയ്ക്കുന്നു.
കേരളം കാത്തിരിക്കുന്നു, എല്ലാം ശരിയാകുന്ന നാളുകള്‍ക്കായി എന്ന് കാവ്യ കുറിക്കുന്നു.
അരലക്ഷത്തിലേറെ വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ഇന്ന് വൈകിട്ട് നാല് മണിക്കാണ് സത്യപ്രതിജ്ഞ.
സെക്രട്ടേറിയറ്റിന്റെ തൊട്ടുപിറകിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയടക്കം 19 മന്ത്രിമാരാണ് അധികാരമേല്‍ക്കുന്നത്.
(കാവ്യാമാധവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…..)
കേരളം കാത്തിരിക്കുന്നു … എല്ലാം ശരിയാകുന്ന നാളുകള്‍ക്കായി
നന്മയുടെ … നിറവിന്റെ അരുണോദയങ്ങള്‍ക്കായി
മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന
ശ്രീ പിണറായി വിജയന്‍ സാറിന്
ആശംസകള്‍ , അഭിവാദ്യങ്ങള്‍