ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ അപ്രത്യക്ഷയായി കാവ്യാ മാധവന്‍

ടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഫെയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമായി.

ഞായറാഴ്ച്ച വരെ കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ വസ്ത്ര മോഡലുകള്‍ കൊണ്ട് സജീവമായിരുന്ന ഫെയ്‌സ്ബുക്ക് പേജ് ഇന്ന്‌ രാവിലെ മുതല്‍ അപ്രത്യക്ഷമാകുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇരുവരുടേയും പേജില്‍ ആളുകള്‍ രൂക്ഷമായ പ്രതികരണങ്ങള്‍ കമന്റായി പോസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനു പിന്നാലെ പ്രതികരണങ്ങള്‍ രൂക്ഷമാകുമെന്ന് കരുതിയാവണം കാവ്യ പേജ് ഡി ആക്ടിവേറ്റ് ചെയ്തത്.

ദിലീപിന് പിന്നാലെ കാവ്യ മാധവന്‍, അമ്മ ശര്‍മിള എന്നിവര്‍ക്കെതിരെയും കുരുക്കുകള്‍ മുറുകുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇവരെ ഇതുവരെയും പ്രതികളാക്കിയിട്ടില്ലെങ്കിലും അതിനുള്ള സാധ്യത വളരെ കൂടുതലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പ്രതി കാവ്യയും സഹോദരനും നടത്തുന്ന ലക്ഷ്യയെ ലക്ഷ്യമാക്കി നീങ്ങുന്ന ദൃശ്യം സമീപത്തെ കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യത്തില്‍ നിന്നും വ്യക്തമായതും രണ്ടര ലക്ഷം രൂപയുടെ കണക്കില്‍ പെടാത്ത ഇടപാട് അന്നേ ദിവസം പൊലീസ് ഇവിടെ നിന്നും കണ്ടെത്തിയതും നടിക്ക് കുരുക്കായിട്ടുണ്ട്.

Top