കാവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി; നാദിര്‍ഷയുടെ ഹര്‍ജി അടുത്തമാസം 4ന് പരിഗണിക്കും

കൊച്ചി : കാവ്യാ മാധവന് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി.

നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവനെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശമില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. കാവ്യയെ പ്രതിയാക്കാന്‍ ഉദ്ദേശമില്ലെന്നും ഡിജിപി കോടതിയെ അറിയിച്ചു.

അറസ്റ്റിന് സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന്‍റെ ആവശ്യമില്ലെന്ന് വിലയിരുത്തിയ കോടതി പ്രൊസിക്യൂഷന്‍റെ ഉറപ്പ് കണക്കിലെടുത്ത് കേസ് ഒത്തുതീര്‍പ്പാക്കി. കാവ്യ മാധവനെ ചോദ്യം ചെയ്യില്ലെന്നും പ്രൊസിക്യൂഷന്‍ അറിയിച്ചു.

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി അടുത്തമാസം നാലിന് പരിഗണിക്കും.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യ മാധവനെയും നാദിര്‍ഷയെയും അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു.

കാവ്യയുമായി ബന്ധമുണ്ടെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കണ്ടാണ് കാവ്യാമാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.

അതേസമയം പൊലീസ് ദിലീപിനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നു എന്ന് കാട്ടിയാണ് നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.

കേസിലെ ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഇന്ന് കോടതി തള്ളിയിരുന്നു.

Top