ക്ലാസ്‌മേറ്റ്‌സ് വലിയൊരു അനുഗ്രഹമായാണ് എനിക്ക് തോന്നുന്നത്. കോളജ് ലൈഫ് എന്തെന്നു പോലും അറിയാത്ത ആള്‍ക്ക് അങ്ങനെയൊരു സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചപ്പോള്‍ കോളജില്‍ പഠിക്കുന്ന അതേ ഫീല്‍ തന്നെയാണ് ലഭിച്ചത്. ‘ കാവ്യ മാധവന്‍ പറഞ്ഞു.
‘മിക്‌സഡ് കോളജില്‍ പഠിച്ചു കഴിഞ്ഞാല്‍ നമ്മുടെ കുഴപ്പങ്ങളൊക്കെ മാറി ഒരു ചങ്കൂറ്റം വരുമെന്ന് എന്നോട് ഒരുപാട് പേര്‍ പറയുമായിരുന്നു. വ്യക്തിത്വരൂപീകണത്തിന് കോളജ് ലൈഫ് നന്നായി സ്വാധീനം ചെലുത്തുമെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്.
എന്നാല്‍ സിനിമ എന്ന മാധ്യമത്തിലൂടെ അതൊക്കെ സാധിച്ചു. ക്ലാസ്‌മേറ്റ്‌സ് പുറത്തിറങ്ങിയിട്ട് 10 വര്‍ഷം പൂര്‍ത്തിയായി. ഈ അവസരത്തിലാണ് കവ്യ ക്ലാസ്‌മേറ്റ്‌സിലെ അനുഭവം പങ്ക് വെച്ചത്.