കവസാക്കി 2021 നിഞ്ച ZX-10R സ്പോർട്സ് ബൈക്ക് അവതരിപ്പിച്ചു

പുതിയ 2021 നിഞ്ച ZX-10R സ്പോർട്സ് ബൈക്ക് ഇന്തോനേഷ്യൻ വിപണിയിൽ അവതരിപ്പിച്ച് കവസാക്കി . ലിറ്റർ ക്ലാസ് സൂപ്പർബൈക്കിന്റെ വില IDR 520,000,000 (26.67 ലക്ഷം രൂപയ്ക്ക് തുല്യമാണ്) ആണ്. ഇന്ത്യൻ വിപണിയിൽ 14.99 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ എക്സ്-ഷോറൂം വില .

ഏറ്റവും പുതിയ അപ്‌ഡേറ്റിനൊപ്പം, പുതിയ ZX-10R -ന് പുതിയ പെയിന്റ് ഓപ്ഷനുകളും പുതിയ ഡിസൈനും സ്റ്റൈലിംഗും നൽകിയിട്ടുണ്ട് കൂടാതെ, പുതിയ മെക്കാനിക്കൽ അപ്‌ഡേറ്റുകളും ബൈക്കിന് വരുത്തിയിട്ടുണ്ട്.

ബൈക്ക് ഇപ്പോൾ യൂറോ 5 / ബിഎസ് VI -കംപ്ലയിന്റ് 998 സിസി, ഇൻ-ലൈൻ ഫോർ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്നു. 13,200 rpm -ൽ‌ 200 bhp പരമാവധി കരുത്തും 11,400 rpm -ൽ 114 Nm torque ഉം പുറപ്പെടുവിക്കാൻ ഈ യൂണിറ്റിന് കഴിയും.

Top