Kawasaki KLX 110 launched in India

കവാസാക്കിയുടെ അതിമനോഹരമായ ഓഫ് റോഡ് ബൈക്കാണ് കെ.എല്‍.എക്സ് 110. നമ്മുടെ നിരത്തുകളില്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാത്ത ഈ ബൈക്ക് തായ്ലന്‍ഡില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

ഓഫ് റോഡ് റൈഡിംഗിനു മാത്രം കെ.എല്‍.എസ് ഉപയോഗിക്കാം. ഇന്ത്യയില്‍ 2.80 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 7.2 ബി.എച്ച്.പി കരുത്തുള്ള, 112 സി.സി എന്‍ജിനാണുള്ളത്. ഗിയറുകള്‍ നാല്.

76 കിലോഗ്രാം മാത്രമാണ് ബൈക്കിന്റെ ഭാരം. ഇന്ധന ടാങ്കില്‍ മൂന്നര ലിറ്റര്‍ പെട്രോള്‍ നിറയും. പച്ചയും വെള്ളയും ചേര്‍ന്ന കളര്‍ ഷെയ്ഡില്‍ ഭംഗിയുള്ള രൂപകല്പനയാണ് കവാസാക്കി കെ.എല്‍.എക്സിനുള്ളത്.

Top