ജാപ്പനീസ് നിര്‍മ്മാതാക്കളായ കവാസാക്കി ഏറ്റവും പുതിയ ഓഫ്‌റോഡ് ഡേര്‍ട്ട് ബൈക്കുകളെ ഇന്ത്യയില്‍ പുറത്തിറക്കി. KX250, KX450, KLX450R ബൈക്കുകളാണ് ഇന്ത്യന്‍ നിരത്തിലെത്തിച്ചത്.
രാജ്യത്തുടനീളമുള്ള കവസാക്കി ഡീലര്‍ഷിപ്പുകള്‍ മൂന്നു മോഡലുകളുടെയും ബുക്കിംഗ് ആരംഭിച്ചു.
7.43 ലക്ഷം രൂപയ്ക്ക് 2019 കവാസാക്കി KX250 വില്‍പനയ്ക്ക് അണിനിരക്കുമ്പോള്‍ 7.79 ലക്ഷം രൂപയാണ് KX450 യ്ക്ക് കമ്പനി നിശ്ചയിക്കുന്ന വില. ഏറ്റവും ഉയര്‍ന്ന കവാസാക്കി KLX450R മോഡല്‍ 8.49 ലക്ഷം രൂപയ്ക്ക് ഷോറൂമുകളില്‍ വില്‍പനയ്‌ക്കെത്തും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തിയാണ്.
എല്‍ഇഡി ടെയില്‍ലാമ്പും ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമാണ് മുഖ്യവിശേഷങ്ങള്‍. സ്പീഡോമീറ്റര്‍, ഇരട്ട ട്രിപ്പ് മീറ്ററുകള്‍, ഓഡോമീറ്റര്‍, ക്ലോക്ക് എന്നിവയെല്ലാം ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലുണ്ട്. KX250 യിലുള്ള 249 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് വാട്ടര്‍ കൂളിംഗ് സംവിധാനത്തിന്റെ പിന്തുണയുണ്ട്. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.
449 സിസി എഞ്ചിന്‍ KX450, KLX450R മോഡലുകളില്‍ തുടിക്കും. അഞ്ചു സ്പീഡാണ് ഇരു മോഡലുകളിലെയും ഗിയര്‍ബോക്‌സ്.