ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ കവസാക്കിയുടെ നിഞ്ച 300 ബിഎസ് 4 മോട്ടോര്‍ സൈക്കിളിന്റെ ഉല്‍പ്പാദനം കമ്പനി അവസാനിപ്പിച്ചു. കമ്പനി ഇപ്പോള്‍ ഈ മോട്ടോര്‍സൈക്കിളുകള്‍ ഡീലര്‍ ഷോപ്പുകളിലേക്ക് അയക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിഞ്ച 300 വിപണി വിടുന്നത് താല്ക്കാലികമാണെന്നും ബിഎസ് 6 എന്‍ജിനുമായി വാഹനം തിരികെയെത്തുമെന്നും സൂചനകളുണ്ട്.
2013 -ലാണ് ഇന്ത്യയില്‍ ആദ്യമായി കവാസാക്കി നിഞ്ച 300 എത്തിയത്. 296 സിസി പാരലല്‍,ഇരട്ട സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന്റ ഹൃദയം. ഈ മോട്ടോര്‍ 38bhp കരുത്തും 27Nm torque ഉം ഉല്പ്പാദിപ്പിക്കും. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്. പുതുക്കിയ കാവസാക്കി നിഞ്ച 300 കഴിഞ്ഞ വര്‍ഷമാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഇതോടെ കാവസാക്കിയുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോഡലിന് 60,000 രൂപയോളം കുറഞ്ഞിരുന്നു.
പുതുക്കിയ വാഹനം വിപണിയിലെത്തുമ്പോള്‍ വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.10,000 മുതല്‍ 15,000 രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില വര്‍ദ്ധനവ്.