കവാസാക്കി നിഞ്ച 300 -ന് ഉടന്‍ വില കുറയുമെന്ന് റിപ്പോര്‍ട്ട്

ന്ത്യന്‍ വിപണിയില്‍ ഘടകങ്ങളുടെ പ്രാദേശിക സമാഹരണം കൂട്ടി കവാസാക്കി നിഞ്ച 300 -ന് വില കുറയ്ക്കാന്‍ റിപ്പോര്‍ട്ട്. 2013 -ലാണ് കവാസാക്കി നിഞ്ച 300 ഇന്ത്യയില്‍ എത്തിയത്. നിലവില്‍ 3.60 ലക്ഷം രൂപയാണ് കവാസാക്കി നിഞ്ച 300 -ന് എക്സ്ഷോറൂം വില (ദില്ലി). തദ്ദേശീയമായി നിര്‍മ്മിക്കാന്‍ തുടങ്ങിയാല്‍ നിഞ്ച 300 -ന്റെ വില ഗണ്യമായി കുറയും.

ഇന്ത്യന്‍ നിര്‍മ്മിത നിഞ്ച 300 -ന് ഏകദേശം 2.5 മുതല്‍ 2.7 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. 396 സിസി പാരലല്‍ ട്വിന്‍ എഞ്ചിനിലാണ് നിഞ്ച 300 -നെ കവാസാക്കി ഒരുക്കുന്നത്. എഞ്ചിന് 39 bhp കരുത്തും 27 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. ഇക്കാരണത്താല്‍ നിഞ്ച 300 -ന്റെ പരിപാലന ചെലവുകല്‍ും ഗണ്യമായ കുറവു രേഖപ്പെടുത്തും.

Top