കവാസാക്കി നിഞ്ച 650 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 5.49 ലക്ഷം രൂപയാണ് പുതിയ നിഞ്ച 650 -യുടെ എക്സ്ഷോറൂം വില (ദില്ലി). 2019 നിഞ്ച 650 -യില്‍ മെറ്റാലിക് ഫ്ളാറ്റ് സ്പാര്‍ക്ക് എന്ന ഒരു നിറഭേദം മാത്രമെ ലഭ്യമാവുകയുള്ളു. മൂന്നു വകഭേദങ്ങളാണ് കവാസാക്കി നിഞ്ച 650 -യില്‍ ഒരുങ്ങുന്നത്. പുതിയ 2019 മോഡലിന് പുറമെ നിലവിലുള്ള കെആര്‍ടി എഡിഷനും നീല നിറത്തിലുള്ള MY18 എഡിഷനും മോഡലില്‍ തുടരുമെന്നാണ് കമ്പനി അറിയിച്ചത്. 5.69 ലക്ഷം രൂപയാണ് നിഞ്ച 650 കെആര്‍ടി എഡിഷന് വില.
41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ക്രമീകരിക്കാവുന്ന പ്രീലോഡുള്ള ബാക്ക് ലിങ്ക് യൂണിറ്റ് പിന്നിലും നിഞ്ച 650 -യില്‍ സസ്പെന്‍ഷന്‍ നിറവേറ്റും. ബ്രേക്കിംഗിന് വേണ്ടി 300 mm ഇരട്ട പെറ്റല്‍ ഡിസ്‌ക് മുന്നില്‍ ഒരുങ്ങുമ്പോള്‍ 220 mm ഒറ്റ ഡിസ്‌ക്കാണ് പിന്നില്‍ ഇടംപിടിക്കുന്നത്.
649 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിന്‍ തന്നെയാണ് 2019 കവാസാക്കി നിഞ്ച 650 -യിലും. എഞ്ചിന് 67.2 bhp കരുത്തും 65.7 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് സ്ലിപ്പര്‍ ക്ലച്ച് പിന്തുണയോടുള്ള ഗിയര്‍ബോക്സ്. ദീര്‍ഘദൂര യാത്രകള്‍ക്കും പ്രതിദിന റൈഡുകള്‍ക്കും അനുയോജ്യമായ വിധത്തിലാണ് ബൈക്ക് രൂപകല്‍പന ചെയ്തിരിക്കുന്നത്.