Kawasaki Versys-X 250 adventure bike launched

ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായ കാവസാക്കി അടുത്തിടെയായിരുന്നു എന്‍ട്രിലെവല്‍ അഡ്വഞ്ചെര്‍ ബൈക്കായ വെര്‍സിസിനെ ഇഐസിഎംഎ2016 മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചത്. ഈ പുതിയ 250സിസി സ്‌പോര്‍ട്‌സ് ടൂററിനെ ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കാവസാക്കി.

വെര്‍സിസ് 250 അഡ്വഞ്ചെര്‍, വെര്‍സിസി 250 ടൂറര്‍ എന്നീ രണ്ട് വേരിയന്റില്‍ ഇറക്കിയ വെര്‍സിസിന് 3.12 ലക്ഷം, 3.66ലക്ഷം എന്ന നിരക്കിലാണ് വിപണിവില. നിഞ്ജ 250ആര്‍, കാവസാക്കി സെഡ്250 എന്നീ ബൈക്കുകളിലുള്ള അതെ 249സിസി ലിക്വിഡ് കൂള്‍ഡ് ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് വെര്‍സിസിനും കരുത്തേകുന്നത്.

33.5ബിഎച്ച്പിയും 21.7എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിനുല്‍പാദിപ്പിക്കുന്നത്.

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഈ ബൈക്കിലുള്ളത്. കാന്‍ഡി ലൈം ഗ്രീന്‍മെറ്റാലിക് ഗ്രാഫൈറ്റ് ഗ്രെ, മെറ്റാലിക് ഗ്രാഫൈറ്റ് ഗ്രെ/ഫ്‌ലാറ്റ് എബോണി, കാന്‍ഡി ബേണ്‍ട് ഓറഞ്ച്‌മെറ്റാലിക് ഗ്രൈഫൈറ്റ് ഗ്രെ എന്നീ നിറങ്ങളിലാണ് വെര്‍സിസ് 250 ബൈക്കുകള്‍ ലഭ്യമായിരിക്കുന്നത്.

കാവസാക്കിയില്‍ നിന്നുമുള്ള ഈ അഡ്വഞ്ചെര്‍ ബൈക്കുകള്‍ അടുത്ത വര്‍ഷം പകുതിയോടുകൂടി ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. കെടിഎം, ബിഎംഡബ്ല്യൂ ബൈക്കുകളാണ് നിലവില്‍ സ്‌പോര്‍ട്‌സ് ടൂറര്‍ സെഗ്മെന്റ് അടക്കിവാഴുന്നത് എന്നതിനാല്‍ പുതിയ വെര്‍സിസ് ഇന്ത്യയില്‍ എത്തുന്നതോടുകൂടി മത്സരം കനക്കുവാനുള്ള സാധ്യതയുണ്ട്

Top