കായൽ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ തെന്നിന്ത്യൻ താരം ആനന്ദി വിവാഹിതയായി. ബിസിനസ്സുകാരനായ ആയ സോക്രട്ടീസ് ആണ് വരൻ. വാറങ്കല്ലിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തെലുങ്ക് ചിത്രമായ ബസ് സ്റ്റോപ്പിലൂടെയാണ് ആനന്ദി അഭിനയരംഗത്തേക്ക് എത്തുന്നത്.
മാരി ശെൽവരാജിന്റെ പരിയേറും പെരുമാൾ എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. തൃഷ ഇല്ലാന നയൻതാര, വിസാരണൈ, ചണ്ടി വീരൻ എന്നിവയാണ് മറ്റ് ചിത്രങ്ങൾ. ടൈറ്റാനിക് കാതലും കവുന്ത് പോകും എന്ന ചിത്രത്തിലാണിപ്പോൾ ആനന്ദി അഭിനയിക്കുന്നത്.