ചൈനയില്‍ വമ്പന്‍ റിലീസിനൊരുങ്ങി നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി

പുലിമുരുകന് ശേഷം 100 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് കായംകുളം കൊച്ചുണ്ണി. ഇപ്പോഴും ചിത്രം കേരളത്തില്‍ പ്രദര്‍ശനം തുടരുകയാണ്. കായംകുളം കൊച്ചുണ്ണി ഇനി ചൈനയിലും റിലീസിന് ഒരുങ്ങിക്കഴിഞ്ഞു. ദംഗല്‍, ബാഹുബലി എന്നീ ചിത്രങ്ങളുടെ വിജയത്തിനു ശേഷം ഇന്ത്യന്‍ നിര്‍മാതാക്കള്‍ തങ്ങളുടെ സിനിമകള്‍ ചൈനയില്‍ പ്രദര്‍ശിപ്പിക്കാനുള്ള മത്സരത്തിലാണ്. മലയാളത്തില്‍ നിന്നും ചൈനയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ചിത്രമാകും കായംകുളം കൊച്ചുണ്ണി. കളരിപ്പയറ്റും അഭ്യാസങ്ങളും കൊണ്ട് നിറഞ്ഞ ചിത്രം ചൈനക്കാര്‍ ഏറ്റെടുക്കുമെന്നാണ് നിര്‍മാതാക്കള്‍ കരുതുന്നത്.

നിവിന്‍ പോളിയാണ് കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. ഇത്തിക്കര പക്കിയായുള്ള മോഹന്‍ലാലിന്റെ അതിഥി വേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 351 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

നിവിന്റെ കരിയറിലെ തന്നെ ഏറെ വേറിട്ട വേഷമാണ് കായംകുളം കൊച്ചുണ്ണി. ഇത്തിക്കരപ്പക്കിയായുള്ള മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ചയാണ് മറ്റൊരാകര്‍ഷണം. പ്രിയ ആനന്ദാണ് നായിക. സണ്ണിവെയ്ന്‍, സുധീര്‍ കരമന, ബാബു ആന്റണി, മണികണ്ഠന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

45 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം കേരളം കര്‍ണാടക ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ 161 ദിവസമെടുത്താണ് ചിത്രീകരിച്ചത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയെ ആസ്പദമാക്കി തിരക്കഥയൊരുക്കിയത് ബോബി സഞ്ജയ് ടീമാണ്. സംഗീതം ഗോപീസുന്ദര്‍.

Top