കായംകുളം കൊച്ചുണ്ണിയിലെ പക്കിയും കൊച്ചുണ്ണിയും ഒന്നിക്കുന്ന ഗാനം കാണാം

ക്ടോബര്‍ 11ന് റിലീസ് ചെയ്ത കായംകുളം കൊച്ചുണ്ണി തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. മൂന്ന് ദിവസം കൊണ്ട് 25 കോടിയാണ് ചിത്രം നേടിയത്. ഇപ്പോള്‍ ചിത്രത്തില്‍ കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും ഒന്നിക്കുന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ജണജണ നാദം തിരയടി താളം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഇത്തിക്കര പക്കി നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയെ അടവുകള്‍ പഠിപ്പിക്കുന്ന മാസ് രംഗങ്ങള്‍ നിറഞ്ഞ ഒരു ഗാനം ആണിത്. മോഹന്‍ലാലിന്റെയും നിവിന്‍ പോളിയുടെയും ഗംഭീര പ്രകടനമാണ് ഈ ഗാനത്തിന്റെ സവിശേഷത. ഇത്തിക്കര പക്കിയുടെ കുറച്ചു കിടിലന്‍ അഭ്യാസങ്ങള്‍ ഈ വീഡിയോയില്‍ കാണാം.

https://youtu.be/P0NfWMStsS8

പ്രിയ ആനന്ദാണ് നായിക. സണ്ണിവെയ്ന്‍, സുധീര്‍ കരമന, ബാബു ആന്റണി, മണികണ്ഠന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. 45 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം കേരളം, കര്‍ണാടക, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ 161 ദിവസമെടുത്താണ് ചിത്രീകരിച്ചത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയെ ആസ്പദമാക്കി തിരക്കഥയൊരുക്കിയത് ബോബി സഞ്ജയ് ടീമാണ്. സംഗീതം ഗോപീസുന്ദര്‍.

Top