കായംകുളം: കായംകുളം മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ കഴിയാത്ത വിഷമം തുറന്ന് പറഞ്ഞ് പൊട്ടികരഞ്ഞ് എംഎല്‍എ യു പ്രതിഭ.
ട്രാഫിക് ബോധവത്കരണ പരിപാടിയായ ശുഭയാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു ഈ നാടകീയ സംഭവം അരങ്ങേറിയത്. ഭരണപക്ഷ എംഎല്‍എയായ തനിക്ക് പോലും റോഡപകടങ്ങള്‍ ഇല്ലാതാക്കാന്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും സര്‍ക്കാര്‍ പണം അനുവദിച്ചിട്ടും തന്നിഷ്ടക്കാരായ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ തയാറായില്ലെന്നും പറഞ്ഞായിരുന്നു എംഎല്‍എ പൊതുവേദിയില്‍ കരഞ്ഞത്.