കോവിഡ് വ്യാപനം; കായംകുളത്ത് മുഴുവന്‍ വാര്‍ഡുകളും കണ്ടയിന്‍മെന്റ് സോണ്‍

ആലപ്പുഴ: കായംകുളം നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. കായംകുളത്ത് പച്ചക്കറി വ്യാപാരിക്കും തെക്കേക്കരയില്‍ മത്സ്യവില്‍പ്പനക്കാരനും കോവിഡ് സ്ഥിരീകരിക്കുകയും കൂടുതല്‍ സമ്പര്‍ക്കം കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് കലക്ടറുടെ നടപടി.

മാവേലിക്കരയിലെ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെയും മുഴുവന്‍ വാര്‍ഡുകളും, ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ 5, 13 വാര്‍ഡുകളും കണ്ടയിന്‍മെന്റ് സോണാക്കി.

അതേസമയം,കായംകുളത്ത് നിരീക്ഷണത്തിലുള്ള 17 പേരുടെ കോവിഡ് പരിശോധന ഫലം ഇന്ന് വൈകീട്ട് പുറത്തുവരും.

Top