കായംകുളം: യുവാവ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി അറുപത്തിയൊന്നുകാരി സീരിയല്‍ നടി. ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് നടി പരാതിയില്‍ പറഞ്ഞു. നടിയുടെ പരാതിയില്‍ കായംകുളം പൊലീസില്‍ കേസ് എടുത്തു. എറണാകുളം സ്വദേശി സിയ (37) എന്ന യുവാവിനെതിരെയാണ് മലയാളത്തിലെ ഒരു ഹിറ്റ് പരമ്പരയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന അറുപത്തിയൊന്നുകാരി നടി പരാതി നല്‍കിയത്.
സീരിയല്‍ സെറ്റില്‍ നിന്നും പരിചയപ്പെട്ട സിയ തനിക്ക് സ്മാര്‍ട് ഫോണ്‍ വാങ്ങി നല്‍കിയെന്നും. ഫോണ്‍ ചെയ്തു വശീകരിച്ചെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. തോട്ടപ്പള്ളിയിലെ ഹോട്ടലിലും കായംകുളത്തെ വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇവര്‍ പറയുന്നു.
പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ വാട്ട്‌സ്ആപ്പ് വഴിയും മറ്റും ഭര്‍ത്താവിനും അയല്‍വാസികള്‍ക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. പരാതിയില്‍ കായംകുളം പൊലീസ് കേസ് റജിസ്ട്രര്‍ ചെയ്തു.പ്രതിയായ യുവാവ് വിദേശത്താണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.