വ്യാജ മദ്യനിര്‍മ്മാണം; മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കായംകുളം: വ്യാജ വിദേശ മദ്യ നിര്‍മ്മിക്കുന്നതിനിടെ മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കായംകുളം കാപ്പില്‍ സ്വദേശി ഹാരി ജോണാണ് പിടിയിലായത്. കൊല്ലം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡിനിടെയാണ് വ്യാജ മദ്യം കണ്ടെത്തിയത്.

500 ലിറ്റര്‍ വ്യാജ മദ്യവും ലേബലുകളും മറ്റ് ഉപകരണങ്ങളും ഇദ്ദേഹത്തില്‍ നിന്നും പിടിച്ചെടുത്തു. വീട് വാടകയ്ക്ക് എടുത്താണ് ഇയാള്‍ വ്യാജ മദ്യം നിര്‍മിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ 28 കുപ്പി വ്യാജ മദ്യവുമായി കൊല്ലം സ്വദേശി രാഹുലിനെ പിടികൂടിയിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് അതീവ രഹസ്യമായിട്ടാണ് റെയ്ഡ് നടത്തിയത്. വ്യാജ മദ്യം നിര്‍മിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇവര്‍ സ്പിരിറ്റ് എത്തിച്ചിരുന്നതെന്ന് എക്‌സൈസ് പറഞ്ഞു.

Top