വെള്ളാപ്പള്ളിയുടെ പേരിലുള്ള കോളേജിന്റെ പേര് മാറ്റി;ഗോകുലം ഗോപാലന്‍ ചെയര്‍മാന്‍

ആലപ്പുഴ: വെള്ളാപ്പള്ളിയുടെ പേരിലുണ്ടായിരുന്ന കോളേജിന്റെ പേര് മാറ്റി ഗോകുലം ഗോപാലനെ ചെയര്‍മാനാക്കി സുഭാഷ് വാസുവിന്റെ നിര്‍ണ്ണായക നീക്കം. വെള്ളാപ്പള്ളി നടേശന്‍ അലങ്കാരമായി കൊണ്ടു നടന്ന ശ്രീ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിന്റെ പേരാണ് സുഭാഷ് വാസു നീക്കം ചെയ്തത്.

മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നാണ് കായംകുളത്തെ കോളേജിന്റെ പുതിയ പേര്. അഞ്ചുകോടി നിക്ഷേപിച്ച് ഗോകുലം ഗോപാലന്‍ ട്രസ്റ്റിന്റെയും കോളേജിന്റെയും ചെയര്‍മാനായി. എസ്.എന്‍.ഡി.പിയെ ശുദ്ധീകരിക്കാന്‍ മുന്നില്‍ തന്നെയുണ്ടാകുമെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. സുഭാഷ് വാസുവും ടി പി സെന്‍കുമാറും നടത്തുന്ന പോരാട്ടത്തില്‍ പ്രായോഗിക ബുദ്ധിയോടെ താന്‍ ഉണ്ടാകുമെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.

ഗോപാലന്റെ വരവ് മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയാണ് സുഭാഷ് വാസു പങ്കുവച്ചത്. കോളേജിന്റെ മറവില്‍ വ്യാജ ഒപ്പിട്ട് വായ്പ എടുത്തെന്ന തുഷാറിന്റെ ആരോപണം സുഭാഷ് വാസു തളള്ളി. കോളേജ് ഉള്‍പ്പെടുന്ന ഗുരുദേവ ട്രസ്റ്റന്റ ഭരണം അഡ്മിനിസ്ട്രേറ്ററെ ഏല്‍പ്പിക്കണമെന്ന തുഷാര്‍ വെളളാപ്പള്ളി സംഘത്തിന്റെ ഹര്‍ജി ആലപ്പുഴ കോടതിയില്‍ നിലനില്‍ക്കെയാണ് ഗോകുലം ഗോപാലന്‍ കോളേജ് ഏറ്റെടുത്തത്.

Top