ഇത് സനല്‍കുമാര്‍ ചിത്രങ്ങളുടെ മാത്രം പ്രത്യേകത

ഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രമാണ് കയറ്റം. സനന്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വളരെ ലളിതവും എന്നാല്‍ കൗതുകമുണര്‍ത്തുന്നതുമായ പേരുകളാണ് സനല്‍കുമാര്‍ ശശിധരന്‍ സിനിമകളുടേത്. ഒരാള്‍പ്പൊക്കം, ഒഴിവുദിവസത്തെ കളി, എസ് ദുര്‍ഗ (സെക്സി ദുര്‍ഗ എന്നായിരുന്നു ആദ്യം ഇട്ട പേര്), ചോല പിന്നാലെ ‘കയറ്റ’വും.

ഏറ്റവുമൊടുവില്‍ പൂര്‍ത്തിയാക്കിയ ചിത്രം ‘ചോല’ ലോകപ്രശസ്തമായ വെനീസ് ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് കയറ്റത്തിന്റെ ചിത്രീകരണവും ആരംഭിക്കുന്നത്.

എസ് ദുര്‍ഗ്ഗയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ‘കയറ്റ’ത്തില്‍ മഞ്ജുവിനൊപ്പവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹിമാലയന്‍ താഴ് വരയിലാണ് ചിത്രീകരണം എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ‘കയറ്റ’ത്തിന്റെ ഭാഗമാവുന്നുണ്ട്. അരുണ മാത്യു, ഷാജി മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Top