കസാഖിസ്ഥാന്‍: കസാഖിസ്ഥാനില്‍ 2800 വര്‍ഷം പഴക്കമുള്ള ആഭരണങ്ങള്‍ കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷകര്‍ വ്യക്തമാക്കി. കസാഖിസ്ഥാനിലെ ടര്‍ബഗാറ്റിയ പര്‍വ്വതത്തിലെ ശവകുടീരത്തില്‍ നിന്നാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്. സ്വര്‍ണവും അമൂല്യമായ വസ്തുക്കളുമാണ് കണ്ടെത്തിയത്.
കമ്മലുകള്‍,സ്വര്‍ണമണികള്‍, പ്ലേറ്റുകള്‍, ചെയിനുകള്‍, നെക്ലേസുകള്‍, സ്വര്‍ണത്തരികള്‍ എന്നിവയാണ് കണ്ടെടുത്തത്. ആ കാലഘട്ടത്തിലെ ജ്വല്ലറി നിര്‍മാണത്തിന്റെ ഡിസൈനുകള്‍ ആഭരണത്തില്‍ പ്രതിഫലിക്കുന്നുണ്ട്. നൂതന രീതിയിലുള്ള ടെക്‌നിക്കുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സ്വര്‍ണ മുത്തുകള്‍ ഉപയോഗിച്ചിട്ടുള്ള വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇത്രയും വിലപിടിപ്പുള്ള ആഭരങ്ങള്‍ ധരിക്കാന്‍ സാധ്യതയുള്ളത് രാജകീയ ദമ്പതികളുടെ ശവകുടീരമാകാന്‍ സാധ്യതയുണ്ടെന്ന് പുരാവസ്തു ഗവേഷകര്‍ വ്യക്തമാക്കി. എന്നാല്‍ ഇതുവരെയും ശവകുടീരം തുറന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ഉന്നത സ്ഥാനം വഹിച്ചിരുന്ന സാക്ക സമൂഹത്തിലെ ദമ്പതികളെയാവാം അടക്കം ചെയ്തിരുന്നതെന്ന് പ്രൊഫസര്‍ സൈനോള്ള സമഷേവ് വ്യക്തമാക്കി.
ശവകുടീരങ്ങള്‍ കണ്ടെത്തുന്നത് ജനങ്ങളുടെ ചരിത്രത്തെ കുറിച്ച് അറിയാന്‍ സാധിക്കുമെന്ന് ഡാനിയേല്‍ അഹെമെറ്റോവ വ്യക്തമാക്കി. പുരാതന ജനങ്ങള്‍ക്ക് ഖനനം, വില്‍പ്പന, ജ്വല്ലറി നിര്‍മ്മാണം എന്നിവയെ കുറിച്ച് പൂര്‍ണമായ അറിവുണ്ടായിരിന്നുവെന്ന് അദ്ദേഹം പറഞ്ഞു. മഹത്തായ ജനവും, മഹത്തായ സാങ്കേതിക വിദ്യയുടെയുമെല്ലാം അവകാശികള്‍ അവര്‍ തന്നെയാണ്. എലകെ സാസീ മരുഭൂമിയില്‍ നിന്ന് 200 ശവകുടീരങ്ങള്‍ കണ്ടെത്തിയിരുന്നു. പക്ഷേ നിധികളെല്ലാം പില്‍ക്കാലത്ത് മോഷ്ടിക്കപ്പെടുകയും ചെയ്തു. സാക്ക രാജക്കന്മാര്‍ ഭരിച്ചു കൊണ്ടിരുന്ന മരുഭൂമി പറുദീസയായിട്ടാണ് വിശ്വസിച്ചിരുന്നത്. രണ്ട് വര്‍ഷത്തിന് മുമ്പാണ് ആദ്യമായി സ്വര്‍ണഭാരണങ്ങള്‍ ലഭിച്ചിരുന്നത്. സാക്ക സമൂഹത്തിന്റെ സ്വര്‍ണ നിക്ഷേപങ്ങള്‍ ഇനിയും ശവകുടീരങ്ങളില്‍ കാണാന്‍ സാധ്യതയുണ്ടെന്ന് പുരാവസ്തു ഗവേഷകര്‍ വിശ്വസിക്കുന്നു.