തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് നടത്തിയെന്ന് ബി.ജെ.പി

തിരുവനന്തപുരം : തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് നടത്തിയെന്നാരോപിച്ച് ബി.ജെ.പിയുടെ പരാതി. കള്ളവോട്ടു ചെയ്തവരുടെ ലിസ്റ്റും പരാതിയോടൊപ്പം ബിജെപി ജില്ലാ കമ്മിറ്റി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കൈമാറി.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതിനിധാനം ചെയ്യുന്ന കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ 18 ാം നമ്പര്‍ ബൂത്തിലാണ് ഏറ്റവും കൂടുതല്‍ കള്ള വോട്ടു നടന്നതായി ബിജെപി പരാതിയില്‍ പറയുന്നത്. സ്ഥലത്തില്ലാതിരുന്നിട്ടും അപരന്‍മാര്‍ വോട്ടുചെയ്ത 22 പേരുടെ പട്ടികയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കൈമാറിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രശ്‌നബാധിതമായി കണ്ട കാട്ടായിക്കോണത്തെ 18ാം നമ്പര്‍ ബൂത്തിലെ വെബ് ക്യാമറ ദൃശ്യങ്ങളും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

Top