നാഗ്പൂര്‍: അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ബിബിസിക്ക് ഇന്ത്യന്‍ കാടുകളില്‍ അഞ്ചു വര്‍ഷത്തേക്ക് വിലക്ക്.
ആസാമിലെ കാസിരംഗ ദേശീയ പാര്‍ക്കിനെ കുറിച്ച് തെറ്റായ രീതിയില്‍ വിവരങ്ങള്‍ നല്‍കി പ്രചരിപ്പിച്ചതിനാണ് വിലക്ക്. ദേശിയ കടുവാ സംരക്ഷണ അതോറിറ്റിയാണ് (എന്‍.ടി.സി.എ)വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ചാനലിനും ജീവനക്കാരനായ ജസ്റ്റിന്‍ റോവ്‌ലാട്ടിനുമാണ് വിലക്കുള്ളത്. കാസിരംഗയില്‍ കണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നത് തെറ്റായ രീതിയിലാണെന്ന റിപ്പോര്‍ട്ടുകളാണ് വിലക്കിന് കാരണമായത്.
ഫെബ്രുവരി 15നാണ് ബിബിസിയുടെ സൗത്ത് ഏഷ്യന്‍ കറസ്‌പോണ്ടന്റായ ജസ്റ്റിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ബിബിസി ഡോക്യുമെന്ററി ഒരുക്കിയത്.
‘വണ്‍ വേള്‍ഡ്, കില്ലിങ് ഫോര്‍ കണ്‍സര്‍വേഷന്‍’ എന്ന പേരില്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററി ഏറെ വിവാദങ്ങളുണ്ടാക്കി.
കണ്ടാമൃഗങ്ങള്‍ക്ക് ഭീഷണിയാണെന്ന് തോന്നുകയാണെങ്കില്‍ അവരെ വെടിവെച്ച് കൊല്ലാനുള്ള അധികാരം ഇവിടുത്തെ വനപാലകര്‍ക്ക് അധികാരമുണ്ടായിരുന്നു ജസ്റ്റിന്‍ റൗലറ്റിന്റെ റിപ്പോര്‍ട്ട്. എന്ത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് നല്‍കിയതെന്ന കേന്ദ്ര മന്ത്രാലയത്തിന്റെ ചോദ്യത്തിന് ബിബിസി വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല.
കാണ്ടാമൃഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വനമാണ് കാസിരംഗ.