സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം കസുവോ ഇഷിഗുറോയ്ക്ക്

സ്റ്റോക്ക്‌ഹോം: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം ജാപ്പനീസ് വംശജനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുറോ അര്‍ഹനായി.

1989ല്‍ ഇറങ്ങിയ ദ റിമെയിന്‍സ് ഒഫ് ദ ഡേ എന്ന നോവലാണ് ഇഷിഗുറോയെ പ്രശസ്തനാക്കിയത്. ഈ നോവലിന് മാന്‍ ബൂക്കര്‍ പ്രൈസും ലഭിച്ചിരുന്നു.

നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ കസുവോ ഇഷിഗുറോ സമകാലിക ഇംഗ്ലീഷ് ഫിക്ഷന്‍ എഴുത്തുകാരില്‍ പ്രമുഖനാണ്. നാല് തവണ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട വ്യക്തികൂടിയാണ് അദ്ദേഹം.

1954ല്‍ ജപ്പാനിലെ നാഗസാക്കിയിലാണ് ഇഷിഗുറോ ജനിച്ചത്. അദ്ദേഹത്തിന് അഞ്ച് വയസുള്ളപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു.

Top