തിരുവനന്തപുരം : രാഷ്ട്രീയക്കാരാകുമ്പോള്‍ ഒരുപാട് ആരോപണങ്ങള്‍ നേരിടേണ്ടി വരുമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ. അഞ്ചലില്‍ യുവാവിനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം സംഭവത്തില്‍ വീട്ടമ്മ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് വൈകിപ്പിക്കുന്നതായും പരാതികളുണ്ട്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ഉന്നതരില്‍ ചിലര്‍ ശ്രമിക്കുന്നതായാണ് സൂചന.
ബുധനാഴ്ചയാണ് ഗണേഷ് യുവാവിനെ മര്‍ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തത്. സംഭവം നടന്ന അന്നുതന്നെ അമ്മ ഷീന പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ നാലു ദിവസം പിന്നിട്ടിട്ടും അതില്‍ കേസെടുക്കാന്‍ അവര്‍ തയാറായിട്ടില്ല. ഡിവൈഎസ്പി, മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്കും ഷീന പരാതി നല്‍കിയിട്ടുണ്ട്.