KC Joseph – goverment

തിരുവനന്തപുരം: ഗവണ്‍മെന്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പോലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടസപ്പെടുത്തുന്നതായി മന്ത്രി കെ.സി ജോസഫ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തുടര്‍ പദ്ധതികള്‍ക്കും വരള്‍ച്ചാ സമയത്ത് കുടിവെള്ള വിതരണത്തിന് പോലും നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ്. അസാധാരണമായ നിയന്ത്രണങ്ങളാണ് ഇത്തവണത്തേത്. ഇതിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. പുതിയ പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ ഈ സാമ്പത്തികവര്‍ഷം ആദ്യം ജില്ലാ ആസൂത്രണ സമിതികള്‍ യോഗംചേര്‍ന്ന് അംഗീകരിച്ചവയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം അംഗീകരിച്ചവയല്ല. അതിനാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നും മന്ത്രി പറഞ്ഞു.

Top