കൊച്ചി: കോടതിയലക്ഷ്യ കേസില്‍ മന്ത്രി കെ.സി.ജോസഫിന്റെ മാപ്പപേക്ഷ ഹൈക്കോടതി അംഗീകരിച്ചു.
ജോസഫിന്റെ പ്രസ്താവന ജഡ്ജിയെ മാത്രമല്ല കോടതിയെ മൊത്തത്തില്‍ അപമാനിയ്ക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. പക്ഷെ പിന്നീട് കേസ് എടുത്ത ശേഷം ജോസഫ് നടത്തിയ മാപ്പപേക്ഷ അംഗീകരിയ്ക്കുന്നുവെന്നും കോടതി പറഞ്ഞു.
തെറ്റ് മനസിലാക്കി തിരുത്തിയത് കോടതി വിശാലാടിസ്ഥാനത്തില്‍ കാണുന്നു. കെ.സി.ജോസഫ് ഒരു അഭിഭാഷകനും മുതിര്‍ന്ന പൗരനും ഉന്നത പദവി വഹിയ്ക്കുന്നയാളുമാണ്. ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിയ്ക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.