ഗുവാഹത്തി: അസമിലെ വൈഷ്ണവ പണ്ഡിതനായ ശ്രീമന്ത ശങ്കര്‍ദേവയുടെ ജന്മസ്ഥലത്ത് പ്രണാമം അര്‍പ്പിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ച അസം സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടി നിര്‍ഭാഗ്യകരമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. അസം സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടി രാഷ്ട്രീയ പകപോക്കലും വേദനാജനകവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഏകാധിപത്യ നടപടിയാണ് ബി.ജെ.പിയുടേത്. മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം അപലപനീയമാണ്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ജനപങ്കാളിത്തം കണ്ട് വിറളി പൂണ്ടാണ് അസം സര്‍ക്കാര്‍ പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കുന്നതെന്ന് വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണഘടന ഉറപ്പു നല്‍കുന്ന ഒരു പൗരന്റെ ആരാധനാ സ്വാതന്ത്ര്യത്തെയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും തടസപ്പെടുത്തുന്നത്. ഒരാള്‍ എപ്പോള്‍ ആരാധന നടത്തണമെന്ന് തീരുമാനിക്കേണ്ടത് നമോദിയും കേന്ദ്ര ഭരണകൂടവുമാണോയെന്ന് കെ.സി. വേണുഗോപാല്‍ ചോദിച്ചു. ബി.ജെ.പി ഭരണകൂടത്തിന്റെ നടപടി യഥാര്‍ഥ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതാണ്. വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഏകാധിപത്യ നടപടിയണ് ബി.ജെ.പി ഭരണകൂടത്തിന്റേതെന്ന് വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ഹൈന്ദവ ദൈവങ്ങളുടെ മൊത്തം കുത്തകാവകാശം ബി.ജെ.പി ഏറ്റെടുത്തിരിക്കുകയാണോയെന്നും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് എന്ത് അയോഗ്യതയാണ് ബി.ജെ.പി കല്‍പ്പിക്കുന്നതന്നെും കെ.സി. വേണുഗോപാല്‍ ചോദിച്ചു.