ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പകയിലേക്കും വൈരാഗ്യത്തിലേയ്ക്കും പോകുന്നത് അപലപനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബ്രണ്ണന്‍ കോളേജിലെ പൂര്‍വ്വകാല സംഭവങ്ങളെക്കുറിച്ചുള്ള ചര്‍ച്ച അനവസരത്തില്‍ നടന്ന അനാവശ്യമായ ചര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ ഇത്തരം പരാമര്‍ശം അപലപനീയമാണ്. കൊവിഡ് വാര്‍ത്താ സമ്മേളനത്തില്‍ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്. മുഖ്യമന്ത്രി വെല്ലുവിളിച്ചത് കൊണ്ടാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പ്രതികരിക്കേണ്ടി വന്നതെന്നും വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.