നീതിരഹിതമായാണ് കമ്മീഷന്‍ അന്വേഷണം നടത്തിയത്,തന്റെ പേര് കത്തില്‍ ഇല്ലായിരുന്നു;കെസി വേണുഗോപാല്‍

മലപ്പുറം : രാഷ്ട്രീയരംഗത്തുള്ളവരെ താറടിക്കുന്നതിന് സോളാര്‍ കമ്മീഷനെ കരുവാക്കിയിരിക്കുകയാണെന്ന് കെസി വേണുഗോപാല്‍ എംപി.

സരിതയുടെ കത്തില്‍ ഗൂഢാലോന നടന്നതായും കേസില്‍ തന്നെ കുടുക്കുകയായിരുന്നുവെന്നും കെസി പറഞ്ഞു.

നീതിരഹിതമായാണ് കമ്മീഷന്‍ അന്വേഷണം നടത്തിയത്. തന്റെ പേര് കത്തില്‍ ഇല്ലായിരുന്നെന്നും കത്ത് പരിശോധന നടത്താതെ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയെന്നും കെസി അറിയിച്ചു.

തെളിവുകളുടെ പിന്‍ബലമില്ലാത്ത റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. സരിതയുടെ കത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നതില്‍ സംശയമില്ല. കത്തും ടെലിഫോണ്‍ സംഭാഷണവും മാത്രമാണ് തെളിവായി നല്‍കിയത്. സരിത അവകാശപ്പെട്ട ഡിജിറ്റല്‍ തെളിവുകളൊന്നും കമ്മീഷനില്‍ ഹാജരാക്കിയിട്ടില്ലെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ നേരിടാന്‍ തയാറാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുമ്പും തനിക്കെതിരേ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മണ്ഡലത്തിലെ ജനങ്ങള്‍ തന്നെ കൈവിട്ടില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

Top