കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ബിജെപിയുടെ വാദം മണ്ടത്തരം: കെസി വേണുഗോപാല്‍

തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ബിജെപിയുടെ വാദം മണ്ടത്തരമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് ബിജെപിയുടേതെന്നും വേണുഗോപാല്‍ ആരോപിച്ചു.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വം രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തുണ്ടായ അക്രമങ്ങളുടെയും മറ്റും ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും
സര്‍ക്കാരിനെ പിരിച്ചു വിടണമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. സിപിഎം അക്രമങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ജുഡീഷല്‍ കമ്മീഷനെ നിയോഗിക്കണമെന്നും നിഷികാന്ത് ദുബെയാണ് ആവശ്യപ്പെട്ടത്.

ഈ ആവശ്യം ഉന്നയിച്ച് ബിജെപി എംപിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ജെ.പി.നദ്ദ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ധര്‍ണയ്ക്ക് പിന്തുണയുമായെത്തി.

Top