നില്‍ക്കേണ്ടത് പാര്‍ട്ടിക്കൊപ്പം; ശശി തരൂരിനെ തള്ളി കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: സില്‍വര്‍ ലൈനില്‍ വ്യത്യസ്ത നിലപാടെടുത്ത് ശശി തരൂരിനെ പരോക്ഷമായി വിമര്‍ശിച്ച് കെ.സി വേണുഗോപാല്‍. പദ്ധതിയെക്കുറിച്ച് കെപിസിസിക്ക് വ്യക്തമായ നിലപാടുണ്ട്. വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും പാര്‍ട്ടി നിലപാട് സ്വീകരിച്ചാല്‍ അതിനൊപ്പം നില്‍ക്കണം. പദ്ധതി ജനവിരുദ്ധമാണെന്ന് ഏത് സാധാരണക്കാരനും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

‘വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അത് പാര്‍ട്ടി ഔദ്യോഗികമായി നിലപാട് എടുക്കുന്നതുവരെ മാത്രമാകും. വിഷയത്തില്‍ എല്ലാവരുമായി പാര്‍ട്ടി ചര്‍ച്ച ചെയ്യും. കെ റെയില്‍ സംബന്ധിച്ച് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി എടുക്കുന്ന നിലപാട് എന്താണോ അതുമായി മുന്നോട്ടുപോകാനെ കോണ്‍ഗ്രസുകാര്‍ക്ക് പറ്റൂ.’- കെ.സി.വേണുഗോപാല്‍ പറഞ്ഞു.

Top