തിരുവനന്തപുരം: സോളാര്‍ കേസിലെ എഫ്‌ഐആര്‍ പുറത്ത്. പീഡനങ്ങള്‍ നടന്നത് ഔദ്യോഗിക വസതികളില്‍ വെച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് സരിതയുടെ മൊഴി. 2012ലെ ഹര്‍ത്താല്‍ ദിനത്തിലാണ് പീഡിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
കെ.സി വേണുഗോപാല്‍ പീഡിപ്പിച്ചത് റോസ് ഹൗസില്‍ വെച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എപി അനില്‍ കുമാറിന്റെ ഔദ്യോഗിക വസിതയായിരുന്നു റോസ് ഹൗസ്.
ബിജു രാധാകൃഷ്ണനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഉമ്മന്‍ ചാണ്ടിയെ കണ്ടതെന്നും സോളാര്‍ കമ്പനിയുടെ പദ്ധതിക്ക് അംഗീകാരം കിട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ചെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ സരിതയുടെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തും.
അതേസമയം, സോളാര്‍കേസ് രജിസ്റ്റര്‍ ചെയ്തത് ശബരിമല വിവാദം വഴിതിരിച്ചുവിടാനാണെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം ആരോപണം ഉന്നയിച്ചിരുന്നു.
ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും കെ.സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് കേസെടുത്തിരിക്കുന്നത്. രണ്ടു പേരും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായതിനാല്‍ വിവാദം ദേശീയതലത്തില്‍ തന്നെ പടരാനാണ് സാധ്യത. രാഷ്ട്രീയ നിലനില്‍പ്പിനായി എന്ത് വൃത്തികെട്ട നടപടി സീകരിക്കാനും സര്‍ക്കാര്‍ തയ്യാറാവുമെന്ന സൂചനയാണ് നേതാക്കള്‍ക്കെതിരായ കേസെന്ന് കോണ്‍ഗ്രസ്സ് ആരോപിക്കുന്നു.