മുംബൈ: ഒറ്റ രാത്രികൊണ്ട് മറാത്ത രാഷ്ട്രീയം മാറി മറഞ്ഞതിന് പിന്നില്‍ വന്‍ ചതിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. എന്‍സിപി നേതാവ് ശരദ് പവാര്‍- മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. കൃഷിക്കാരുടെ പ്രശ്‌നമാണ് ചര്‍ച്ച ചെയ്യതതെന്നായിരുന്നു ഇതേക്കുറിച്ച് ശരദ് പവാര്‍ പ്രതികരിച്ചത്. പക്ഷേ ഇപ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത് മുന്‍കൂട്ടിയുള്ള നാടകമായിരുന്നുവെന്നാണെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഇന്ന് എന്‍സിപി-കോണ്‍ഗ്രസ്- ശിവ സേന എന്നിവര്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുമെന്നാണ് ശരദ് പവാര്‍ ഇന്നലെ നടന്ന ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമാക്കിയിരുന്നത്.
അതേസമയം ബിജെപിയെ മാറ്റി നിര്‍ത്തി ഭരണമുണ്ടാക്കാനാണ് കോണ്‍ഗ്രസ് എല്ലാ വിട്ടുവീഴ്ചകളും ചെയ്തത്. ശരദ് പവാര്‍ അറിഞ്ഞു കൊണ്ടാണോ ഈ രാഷ്ട്രീയ മാറ്റമെന്ന് വ്യക്തമല്ലെന്നും കൂടുതല്‍ പ്രതികരണം പിന്നീടെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.