ഡല്‍ഹി: മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും യാത്ര കുട്ടികളുടെ തല തല്ലിപ്പൊളിക്കുകയാണെന്നും ഇത് കേട്ടിട്ടില്ലാത്ത രീതിയാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഓടിച്ചിട്ട് തലതല്ലിപ്പൊളിക്കുന്നത് എവിടുത്തെ രീതി ?. തല്ലുന്നതിന് പൊലീസ് കാവല്‍ നില്‍ക്കുകയാണ്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ യാത്ര ചങ്ങലക്ക് ഭ്രാന്ത് പിടിച്ചത് പോലെയാണ്. എല്ലാക്കാലത്തും പിണറായി ആവില്ല മുഖ്യമന്ത്രിയെന്ന് പൊലീസുകാര്‍ ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും വേണുഗോപാല്‍ മുന്നറിയിപ്പ് നല്കി.
അതെസമയം, നവകേരള സദസിനെതിരായ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. തല്ലിയൊതുക്കാന്‍ ശ്രമിക്കേണ്ടെന്ന് രാഹുല്‍ പറഞ്ഞു.ക്രുരമായ മര്‍ദനം ഉണ്ടായിട്ടും പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.